കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ മരട് അനീഷിന്റെ സംഘത്തിലെ രണ്ടുപേര്‍കൂടി കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായി. 

To advertise here,

'ഓപ്പറേഷന്‍ മരട്' എന്നപേരില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഒളിവില്‍കഴിഞ്ഞ സൗത്ത് ചേര്‍ത്തല മായിത്ര കൊച്ചുവേളിവീട്ടില്‍ പി. അരുണ്‍ (35), കൊല്ലം തേവലക്കര പ്ലാച്ചേരി വടക്കേതില്‍വീട്ടില്‍ ബിനു (38) എന്നിവരെ പാലക്കാടുനിന്ന് പിടികൂടിയത്.

നെട്ടൂര്‍ സ്വദേശിയെ കഴിഞ്ഞമാസം 30-ന് തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവര്‍ച്ചചെയ്തശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളുടെ പേരില്‍ തൃക്കാക്കര, ഹില്‍പ്പാലസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്.