മണ്ണാർക്കാട്: വിവാദങ്ങൾക്കിടെ സിപിഎം മണ്ണാർക്കാട് ഏരിയാകമ്മിറ്റി ഓഫീസിനുമുൻപിൽ പടക്കംപൊട്ടിച്ചു. സംഭവത്തിൽ സിപിഎം അനുഭാവിയായ ഒരാളെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം.

To advertise here,

യാതൊരുവിധത്തിലുള്ള അനുമതിപത്രവുമില്ലാതെ മനുഷ്യജീവന് അപകടം ഉണ്ടാകുംവിധത്തിലും പാർട്ടിയിൽ സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും പടക്കം പൊട്ടിച്ചുവെന്നാണ് എഫ്ഐആറിൽ ആരോപിച്ചിരിക്കുന്നത്. മാലപ്പടക്കമാണ് പൊട്ടിച്ചത്. സ്ഥലത്ത് കൂടിനിന്നവരുടെ മൊഴിപ്രകാരം മണ്ണാർക്കാട് സ്വദേശി അഷ്റഫിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.