മംഗളൂരു: പോലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്ള യുവാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തലപ്പാടി മുള്ളുഗുഡ്ഡെ വീട്ടിൽ ആരിഫ് (ടാബ്ലെറ്റ് ആരിഫ് -46) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ തൊക്കോട്ട് മേൽപ്പാലത്തിലാണ് സംഭവം.

To advertise here,

ബൈക്കിൽ സഞ്ചരിച്ചിരുന്ന ആരിഫിനെ കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയായതിനാൽ റോഡിൽ ആളുകളുണ്ടായിരുന്നില്ല. രക്തംവാർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനു കീഴിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആരിഫെന്നും പോലീസ് പറഞ്ഞു. ഉള്ളാൾ പോലീസ് അന്വേഷണം തുടങ്ങി.