മംഗളൂരു: മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി പ്രകാശ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമി ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. പ്രകാശ് ബാബു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആളെ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഇയാള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമി കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.
Content Highlights: An RPF officer was attacked with a blade at Mangalore Railway Station
Published: 15 Aug 2025, 12:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented