മാനന്തവാടി: അയൽവാസിയായ വയോധികയുടെ വീട്ടിൽക്കയറി സൗഹൃദം നടിച്ചെത്തി കമ്മൽ കവർന്നയാൾ അറസ്റ്റിൽ. മാനന്തവാടി വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസിനെയാണ് (46) മാനന്തവാടി ഇൻസ്‌പെക്ടർ പി. റഫീഖ്, എസ്.ഐ. റെജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അരപ്പവനോളം തൂക്കംവരുന്ന കമ്മലാണ് മോഷ്ടിച്ചത്. 85 വയസ്സുകാരിയായ കല്യാണിയുടെ കമ്മലാണ് സനീഷ് കവർന്നത്. കുശലന്വേഷണം നടത്തുന്നതിനിടെ കെട്ടിപ്പിടിച്ച് രണ്ടുചെവിയിലും പിടിച്ചുവലിച്ച് കമ്മൽ സ്വന്തമാക്കുകയായിരുന്നു. ചെവിയിൽ വേദനയനുഭവപ്പെട്ട വയോധിക മരുമകളോട് വിവരം പറഞ്ഞപ്പോഴാണ് ഇടതുകാതിലെ കമ്മൽ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയത്. തുടർന്ന്, പോലീസിനെ സമീപിക്കുകയായിരുന്നു. സനീഷ് വിൽപ്പന നടത്തിയ കമ്മൽ മാനന്തവാടിയിലെ ജൂവലറിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: 46-year-old Saneesh Thomas arrested for theft., Incident occurred in Mananthavady involving an 85-year-old victim., Accused used a fake friendship tactic to steal the earring., Stolen jewelry recovered from a local jewelry shop by police.
Published: 20 May 2026, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented