Caption
തിരുവനന്തപുരം: ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി ഭാര്യ നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ പോലീസ് കണ്ടത് വീട്ടുവളപ്പില്‍ പ്ലാസ്റ്റിക് കവറുകളില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍. പോലീസെത്തിയതോടെ ഭര്‍ത്താവ് സ്ഥലംവിട്ടെങ്കിലും തിരികെത്തിയപ്പോള്‍ പോലീസ് പിടികൂടി.
വിതുര തൊളിക്കോട് തുരുത്തി പാലക്കോണം മഞ്ജുഷ ഭവനില്‍ മനോജിനെ(32)യാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉപയോഗിച്ച ശേഷം വീട്ടിലെത്തി നിരന്തരം തന്നെ മര്‍ദിക്കുന്നതായി ഭാര്യ നേരത്തെ പരാതി നല്‍കിയിരുന്നു.
പോലീസ് അന്വേഷണത്തിന് വന്നപ്പോള്‍ മനോജ് ഓടി രക്ഷപ്പെട്ടു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തി എന്ന വിവരം ലഭിച്ച പോലീസ് വീട്ടിലെത്തിയാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. സുധീഷ്, സി.പി.ഒ.മാരായ ഷിബു, ശ്രീലാല്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: man who farmed ganja plants in home arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..