
മഥുര: ബൈക്കിന്റെ പിന്‍സീറ്റില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രേം സിങ് എന്ന യുവാവാണ് മരിച്ചത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.
മഥുരയിലെ ഛട്ടയിലുള്ള പെപ്സി ഫാക്ടറിയിലാണ് പ്രേം സിങ് ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ സഹപ്രവര്‍ത്തകന്റെ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ബൈക്ക് ഓടിക്കൊണ്ടിരിക്കവെ പ്രേം സിങ്ങിന് വെടിയേല്‍ക്കുന്നതും, സഹപ്രവര്ത്തകന് ബൈക്ക് നിര്‍ത്തുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. ബൈക്ക് നിര്‍ത്തിയ ഉടന്‍ പ്രേം സിങ്ങിന്റെ ശരീരം റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: Man Shot Dead On Speeding Bike In Mathura; Chilling Murder Caught On CCTV. Watch Video.
Published: 26 Jun 2024, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented