പത്തനംതിട്ട: മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 98 വർഷം കഠിനതടവും പിഴയും. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്.

To advertise here,

2019 മുതൽ 2022 വരെയായിരുന്നു പീഡനം. ആരോടെങ്കിലും പറഞ്ഞാൽ അഴിക്കുള്ളിലാകുമെന്ന് ഭീഷണിപ്പെടുത്തി. സ്വന്തം വീട്ടിൽവെച്ച് കുട്ടിയുടെ മാതാവില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം.

2022-ൽ അയൽവാസിയായ സ്ത്രീ സംഭവം നേരിട്ടുകണ്ട് കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്വേഷണം നടത്തിയത് റാന്നി പോലീസ് സബ് ഇൻസ്പെക്ടറായ സായ്‌സേനനും പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷും ചേർന്നാണ്.