ഹരിപ്പാട്: ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കുമാരപുരം പൊത്തപ്പള്ളി കായല്‍വാരത്ത് കിഷോര്‍ (39) ആണ് അറസ്റ്റിലായത്. 

To advertise here,

ക്രെഡിറ്റ് കാര്‍ഡ് ബില്‍ കുടിശ്ശികയടക്കാന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തിയ കാര്‍ത്തികപ്പള്ളി സുധീര്‍ ഭവനം കബീറി(39)നെയാണ് പ്രതി ആക്രമിച്ചത്. വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കിഷോര്‍.

ഹരിപ്പാട്, തൃക്കുന്നപ്പുഴ സ്റ്റേഷനുകള്‍ ഇയാള്‍ പ്രതിയായ കേസുകളുണ്ട്. എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, എസ്.ഐ.മാരായ ശ്രീകുമാര്‍, ഷൈജ, ഉദയകുമാര്‍, അനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ യേശുദാസ്, എ. നിഷാദ്, സജാദ് എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.