കുന്നംകുളം: വിദ്യാര്‍ഥിക്കു മുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. മരത്തംകോട് കോലാടി വീട്ടില്‍ ബിജു(43)വിനെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

To advertise here,

നവംബര്‍ 25-ന് സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ വിദ്യാര്‍ഥിയെ ബൈക്കില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബിജുവിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മുന്‍പ് പന്നിത്തടം, കേച്ചേരി എന്നിവിടങ്ങളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതിനും മോഷണക്കേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.