തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് അശ്ലീല വീഡിയോകളും നഗ്‌ന ചിത്രങ്ങളും അയച്ചുകൊടുത്ത പ്രതി പിടിയില്‍. ആലപ്പുഴ വള്ളിക്കുന്ന് അനന്ദു(23)വാണ് അറസ്റ്റിലായത്. 

To advertise here,

പഠനത്തിനായി രക്ഷിതാക്കള്‍ വാങ്ങിനല്‍കിയ മൊബൈലിലെ വാട്സാപ്പിലൂടെ പെണ്‍കുട്ടിയെ പ്രതിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയായിരുന്നു. തുടര്‍ന്ന് ചാറ്റില്‍ അശ്ലീല വീഡിയോകള്‍ അയച്ചുകൊടുത്തു. പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ന്നും നിര്‍ബന്ധിച്ചു ചാറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ കയറി പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. 

ഇത് കണ്ടെത്തിയ രക്ഷിതാക്കള്‍ ഐ.ജി. നിശാന്തിനിക്കും റൂറല്‍ എസ്.പി.ക്കും പരാതി നല്‍കുകയിയാരുന്നു. സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.എസ്.രതീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.