കോട്ടയം: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തശേഷം മരിച്ചെന്ന് വരുത്തിത്തീര്‍ത്ത പ്രതി പിടിയില്‍. കോട്ടയം പെരുമ്പായിക്കാട് കുമാരനല്ലൂര്‍ മയാലില്‍ എം.ആര്‍. സജീവ് (41)നെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന കൊടൈക്കനാലില്‍നിന്ന് അറസ്റ്റുചെയ്തത്.
കൊച്ചി സ്വദേശിയാണെന്ന് കരുതുന്ന ഇയാള്‍ കുമാരനല്ലൂരില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. തട്ടിപ്പിനായി വ്യാജരേഖകളുണ്ടാക്കിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.
കുമാരനല്ലൂരിലെ സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയംവെച്ചത്. ഇങ്ങനെ നാലരലക്ഷം രൂപ തട്ടിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നു. മരിച്ചെന്നും തമിഴ്‌നാട്ടിലെ അഡയാറില്‍ സംസ്‌കാരിച്ചെന്നുംകാട്ടി സ്വയം പത്രവാര്‍ത്തയും നല്‍കി. പിന്നീട് ഒളിവില്‍ കഴിയുകയായിരുന്നു.
പണം തിരിച്ചടയ്ക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. സ്ഥാപനം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ്‌നാട്ടില്‍ മരിച്ചെന്ന വിവരവും കിട്ടി. സ്ഥാപനം നല്‍കിയ പരാതിയില്‍ 2004-ല്‍ ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മറ്റിടങ്ങളില്‍ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. ശ്രീജിത്ത്, എസ്‌ഐ എം.എച്ച്. അനുരാജ്, എസ്.സത്യന്‍, സിപിഒമാരായ രഞ്ജിത്ത്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.
Content Highlights: man arrested for mortgaging fake gold
Published: 18 May 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented