കോഴിക്കോട്: പെരുമണ്ണയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തുപറമ്പ് ഷെഫീഖ് (29) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ടെറസിലാണ് ഇയാള്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്.
ഏകദേശം 240 സെന്റിമീറ്റര്‍ പൊക്കമുള്ള, പൂര്‍ണവളര്‍ച്ചയെത്തിയ കഞ്ചാവ് ചെടിയാണ് ഷെഫീറിന്റെ ടെറസില്‍നിന്ന് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘവും നടക്കാവ് പോലീസും ചേർന്ന് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.
പോലീസ് പരിശോധന നടത്തുന്നതിനിടെ ഷെഫീഖ് വീട്ടില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷെഫീഖിനുമേല് എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Content Highlights: man arrested for growing ganja plant in the terrace at perumanna kozhikode crime news
Published: 12 Jul 2025, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented