മലയാലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മലയാലപ്പുഴ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം പൈവള്ളിൽ വീട്ടിൽ ശ്രീകുമാർ (63), ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ ശ്രീജിത്ത് മോൻ (32), മലയാലപ്പുഴ താഴം ആനചാരിക്കൽ വട്ടമൺകുഴി മണ്ണിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (62) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാലപ്പുഴ പോലീസ് നടപടി സ്വീകരിച്ചത്. പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വ്യക്തമായതോടെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ പോലീസ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. 2023 - 24 കാലംമുതൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വിവരം.
ഇൻസ്പെക്ടർ ഷാഫി ബി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ സുധീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇർഷാദ്, ബിജു, അഭിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, അരുൺ, പ്രദീപ്, ജ്യോതിഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
Published: 06 Aug 2026, 07:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented