ശാസ്താംകോട്ട(കൊല്ലം): മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിലെ പ്രതികളെ വെള്ളിയാഴ്ച ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കും. ഒന്നാംപ്രതി കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ, രണ്ടാംപ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെയാണ് ഹാജരാക്കുക.

To advertise here,

വ്യാഴാഴ്ച ഹാജരാക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ അന്വേഷണോദ്യോഗസ്ഥനായ ശാസ്താംകോട്ട സ്റ്റേഷൻ ഇൻസ്പെക്ടർ അസൗകര്യമറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നതിന് ശാസ്താംകോട്ട പോലീസ് കോടതിയിൽ അപേക്ഷ നൽകും. വിശദമായ അന്വേഷണത്തിന് മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ശാസ്താംകോട്ട ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) തള്ളിയിരുന്നു.