ലഖ്‌നൗ: വഴിതടയാൻ ശ്രമിച്ച യുവതിയെ അപകടകരമായി ഇടിച്ചിട്ട് കാർ ഡ്രൈവർ. കാമുകനെ മറ്റൊരു യുവതിക്കൊപ്പം കണ്ടതിനെ തുടർന്നാണ് യുവതി കാർ തടയാൻ ശ്രമിച്ചത്. ഇടിച്ചിട്ട് മുന്നോട്ടെടുക്കാൻ ശ്രമിച്ച കാറിന്റെ ബോണറ്റി യുവതി പതിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ലഖ്‌നൗ ഗോമതി നഗറിലെ ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.
പാർക്കിന് സമീപത്തായി തന്റെ ആൺസുഹൃത്ത് മറ്റൊരു യുവതിയോടൊപ്പം നിൽക്കുന്നത് യുവതി കണ്ടു. ഇതോടെയാണ് യുവതി സ്ഥലത്തേക്ക് ഓടിയെത്തിയത്. വാക്കേറ്റത്തിന് പിന്നാലെ യുവാവ് കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, യുവതി കാർ തടയുകയും ബോണറ്റിൽ അടിക്കുകയും ചെയ്തു. എന്നിട്ടും കാർ നിർത്താതെ യുവാവ് വാഹനം മുന്നോട്ടെടുക്കുന്നത് ദൃശ്യത്തിൽ കാണാം. അപകടകരമായി മുന്നോട്ടെടുത്ത കാറിൽ തട്ടി യുവതി വീഴുന്നതും കാർ ഓടിച്ചു പോകുന്നതും വീഡിയോയിലുണ്ട്.
"നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്" എന്ന് ആക്രോശിച്ചുകൊണ്ട് യുവതി ബോണറ്റിൽ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. കുറച്ചുദൂരം മുന്നോട്ട് പോയതിനുശേഷം യുവാവ് കാറിന്റെ വേഗം കൂട്ടി. ഇതോടെ യുവതി റോഡിലേക്ക് തെറിച്ചുവീഴുന്നതും ദൃശ്യത്തിലുണ്ട്.
വ്യാജപേര് പറഞ്ഞാണ് യുവാവ് തന്നോട് പ്രണയത്തിലായതെന്നാണ് യുവതി ആരോപിച്ചു. ഷാഹ്നവാസ് എന്നായിരുന്നു യുവാവിന്റെ യഥാർത്ഥ പേര്. എന്നാൽ, തന്നോട് 'യാഷ് ഠാക്കൂർ' എന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും യുവതി വ്യക്തമാക്കുന്നു.
പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് യുവാവിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: A young woman in Lucknow spotted her boyfriend with another woman near Janeshwar Mishra Park., She confronted him and jumped onto the bonnet of his moving car as he tried to escape., The car accelerated, throwing the woman onto the road before running over her., The accused used a fake name ('Yash Thakur') while his real name was Shahnawaz., Police have registered a case based on the victim's complaint and launched a manhunt.
Published: 16 Sept 2026, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented