കുശിനഗർ (യു.പി.): ഉത്തർപ്രദേശിലെ മോർവാനിൽ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന യുവതി ആസിഡ് ആക്രമണത്തിൽ മരിച്ചു. 23-കാരിയായ കാജൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ് ഗോരഖ്പുർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാജൽ വെള്ളിയാഴ്ച രാവിലെ മരിച്ചു. അമ്മ ലീലാവതി ദേവി (58) ഗുരുതരനിലയിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഉറങ്ങുന്നതിനിടെ മേൽക്കൂരയിലൂടെ വീട്ടിൽക്കയറിയ അജ്ഞാതൻ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Content Highlights: 23-year-old victim succumbed to injuries after an acid attack in Kushinagar., The incident occurred while the victims were sleeping in their home., Police have launched a formal investigation into the unidentified assailant., The victim's mother remains in critical condition at Gorakhpur Medical College.
Published: 11 Apr 2026, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented