പാലക്കാട്: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്കുനേരേ അതിക്രമം കാട്ടിയെന്ന പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കടലുണ്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് പാലക്കാട് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. 

To advertise here,

പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അനുവാദം ചോദിച്ച് സീറ്റില്‍ യുവതിയുടെ അടുത്തിരുന്നതിന് ശേഷം ഇയാള്‍ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. തുടര്‍ന്ന് പോലീസെത്തി ഇയാളെ ബസില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയായ മുഹമ്മദ് അഷ്‌റഫ് പരപ്പനങ്ങാടി എച്ച്.ഡി.എഫ്.സി. ബാങ്കിലെ ഉദ്യോഗസ്ഥനാണ്.