കോട്ടയം: നഗരസഭയിലെ മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതി അഖിൽ സി വർഗീസ് വിജിലൻസ് പിടിയിൽ. കൊല്ലത്തെ ഒളിതാവളത്തിൽ നിന്നുമാണ്  ഇയാൾ വിജിലൻസിന്റെ പിടിയിലായത്.

To advertise here,

2020-23 കാലത്താണ് അഖിൽ സി വർഗീസ് കോട്ടയം നഗരസഭയിൽ ക്ലർക്ക് ആയി ജോലി ചെയ്തത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് അഖിൽ സി വർ​ഗീസ് തട്ടിപ്പ് നടത്തിയ വിവരം പുറത്ത് വന്നത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു .തൊട്ടുപിന്നാലെ  ഒളിവിൽ പോയി. തുടർന്ന് ക്രെെംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

നഗരസഭയില്‍നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകതകള്‍ ഉള്ളതായി നേരത്തേറിപ്പോര്‍ട്ട് വന്നിരുന്നു. 2020 മുതല്‍ അഖില്‍ സി. വര്‍ഗീസ് പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തി. ഇയാളുടെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള 20114143952, (ഐ.എഫ്.എസ്.സി SBIN0000903) അക്കൗണ്ടിലേക്ക് അനധികൃതമായി പെന്‍ഷന്‍ തുക അയച്ചതായാണ് കണ്ടെത്തിയത്. ഓരോ മാസവും അഞ്ച് ലക്ഷം രൂപയാണ് ശ്യാമളയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്.വിരമിച്ച ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടുകൾക്കൊപ്പം അമ്മ ശ്യാമളയുടെ ബാങ്ക് അക്കൗണ്ട് കൂടെ ചേർത്താണ് പ്രതി തട്ടിപ്പ് നടത്തിയത്.