കറുകച്ചാൽ (കോട്ടയം): 500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ. മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്സ് തോമസ് (23)നെ കറുകച്ചാൽ പോലീസാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് 500 രൂപയുടെ കള്ളനോട്ടുമായി കറുകച്ചാൽ വിദേശമദ്യഷോപ്പിൽ മദ്യം വാങ്ങാനെത്തിയ ഒരു യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അലക്സ് തോമസിനെ കുടുക്കിയത്. 500 രൂപ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ മദ്യഷോപ്പ് ജീവനക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ചോദ്യം ചെയ്തപ്പോൾ സുഹൃത്താണ് പണം നൽകിയതെന്ന് പറഞ്ഞു. രാത്രിതന്നെ ഈ സുഹൃത്തിനെയും പിടികൂടി ചോദ്യംചെയ്തപ്പോൾ രണ്ട് കള്ളനോട്ടുകൾ കൂടി കണ്ടെത്തി. ലോട്ടറി അടിച്ച പണമാണെന്ന് പറഞ്ഞ് അലക്സ് തോമസാണ് മൂന്ന് 500 രൂപ നോട്ടുകൾ നൽകിയതെന്ന് ഇയാൾ പറഞ്ഞു. രാത്രി ഒന്നരയോടെ പോലീസ് അലക്സ് തോമസിനെ തേടി മാമ്പതി ഭാഗത്തെ താമസസ്ഥലത്തെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അലക്സിനെ പോലീസ് പിടികൂടി. 62 നോട്ടുകൾ ഇയാളിൽനിന്ന് കണ്ടെടുത്തു.
Published: 26 Jul 2026, 07:24 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented