കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്നുപേരെ കുമരകം പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് അമ്പതിനായിരം രൂപയ്ക്ക് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ എതിർത്തതോടെയാണ് വില്പനശ്രമം പരാജയപ്പെട്ടത്.
കുടുംബത്തിന് ഒപ്പം താമസിക്കുന്ന മറ്റു തൊഴിലാളികളാണ് വിവരം അറിയിച്ചത്. അന്വേഷിച്ചപ്പോൾ വസ്തുതയുണ്ടെന്ന് മനസ്സിലായി. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കുട്ടിയെ കടത്തുമായിരുന്നു. പിതാവ് ആയിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് തൊഴിൽ ഉടമ അൻസിൽ പറഞ്ഞു.
Content Highlights: Infant Sale Attempt Foiled in Kottayam; Three Detained
Published: 26 Oct 2025, 03:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented