കൊല്ലം: താന്നിയിൽ മദ്യപാനത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. കല്യാണത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കല്യാണത്തിനെത്തിയവർക്കും വഴിയാത്രക്കാർക്കുമടക്കം പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

വിവാഹസത്കാരം നടക്കുന്നതിനിടെ, സ്ഥലത്തെത്തിയ ചിലർ ഓഡിറ്റോറിയത്തിന് പുറത്തുവെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ തർക്കമുണ്ടാകുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

കരയിൽ തുടങ്ങിയ കൂട്ടത്തല്ല് തൊട്ടടുത്തുള്ള കായലിലും തുടരുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.