കൊല്ലം: ഒന്നാംവിവാഹം നിയമപരമായി നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിന് കൊല്ലം മയ്യനാട് സ്വദേശി നവാസി(51)നെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. 5,000 രൂപ പിഴയും ഒരുവർഷം തടവുമാണ് ശിക്ഷ.
2010-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരവിപുരം സ്വദേശിനിയെ മുസ്ലിം മതാചാരപ്രകാരം വിവാഹം ചെയ്യുകയും ഈ ബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. അഭിഭാഷകരായ സി.അതുൽ, ലിജിൻ ഫെലിക്സ്, ഹരിശങ്കർ, അമൽ മേനോൻ എന്നിവർ വാദിക്കുവേണ്ടി ഹാജരായി.
Content Highlights: A Kollam man was sentenced to one year imprisonment and fined ₹5000 for bigamy
Published: 18 Jan 2025, 08:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented