
കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവുവേട്ട. 15 കിലോ വരുന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ പിടിയിലായി. ഒഡീഷയിൽനിന്ന് ട്രെയിൻമാർഗം കഞ്ചാവ് കൊണ്ടുവരവേ കൊല്ലം റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഒഡീഷ സ്വദേശികളായ ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരാണ് പിടിയിലായത്.
ഇവർക്ക് ഒഡീഷയിൽ സ്വന്തമായി കഞ്ചാവുതോട്ടമുണ്ടെന്ന് ഇവർ പോലീസോട് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കഞ്ചാവ് ഉത്പാദിപ്പിച്ചശേഷം ഉണക്കി കേരളത്തിലെത്തിക്കുകയായിരുന്നു പതിവ്. ഇരുവരെയും കുറിച്ച് നേരത്തെതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.
ഒഡീഷയിൽനിന്ന് വരുംവഴി എറണാകുളത്തുവെച്ച് കഞ്ചാവ് ഇറക്കാൻ സഹോദരങ്ങൾ ശ്രമിച്ചെങ്കിലും പോലീസ് പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ പിന്തിരിയുകയായിരുന്നു. തുടർന്ന് കൊല്ലത്തെത്തി. കൊല്ലത്തും സമാനരീതിയിൽ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഡാൻസാഫ് സംഘമടക്കം പരിശോധനയ്ക്കുണ്ടായിരുന്നു.
ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കൊല്ലം റെയിൽവേ പോലീസ് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പരിശോധിച്ചത്. ട്രോളിബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ചോദ്യംചെയ്യലിൽ, സ്വന്തമായി കഞ്ചാവുതോട്ടമുണ്ടെന്നും അവിടെനിന്ന് കഞ്ചാവ് ഉത്പാദിപ്പിച്ച് കേരളത്തിലേക്ക് കടത്തുകയായിരുന്നുവെന്നും ഇവർ പോലീസിനോട് വ്യക്തമാക്കി. ഇവർക്കുപിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Read More: കോടികളുടെ കഞ്ചാവ് വിളയുന്നത് ഒഡീഷയിലെ സർക്കാർ ഭൂമിയിൽ; ട്രെയിനുകളിലും ലോറികളിലുമായി കേരളത്തിലേക്ക്
Content Highlights: 15kg of ganja seized from trolley bags at Kollam railway station, Odisha natives Bapuji Digal and Hirodal Digal arrested by railway police, Accused admit to owning a cannabis plantation in Odisha and supplying to Kerala, Police action intensified under Operation Thoofan with DANSAF team involvement
Published: 17 Aug 2026, 07:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented