കൊച്ചി: കവർച്ചാകേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. കടവന്ത്ര പോലീസ് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സൂരജ്, റസൽ എന്നീ പ്രതികൾ ചാടിപ്പോയത്. സൂരജിനെ പിന്നീട് പോലീസ് പിടികൂടി. റസലിനായി തിരച്ചിൽ തുടരുന്നു.

To advertise here,

ശനിയാഴ്ചയാണ് മൊബൈൽ മോഷണക്കേസിലെ പ്രതികളായ സൂരജിനേയും റസലിനേയും പോലീസ് പിടിച്ചത്. ഞായറാഴ്ച കോടതി അവധിയായതിനാൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ പ്രതികളെ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പറവൂരിൽവെച്ചാണ് പ്രതികൾ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.

പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ ഒരു കനാലിൽ ഒളിച്ചിരിക്കുകയായിരുന്ന സൂരജിനെ പിടികൂടി. റസലിനായി തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പോലീസ് പറഞ്ഞു.