കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ രണ്ട് പൊലീസുകാരെ പ്രതിചേര്‍ത്തു. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ ഇരുവരും സ്ഥിരം സന്ദര്‍ശകരാണെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
കേന്ദ്രത്തിന്റെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതോടെ കേസില്‍ പ്രതിചേര്‍ത്തവരുടെ എണ്ണം 12 ആയി. കേസിലെ ഒന്നാം പ്രതി ബിന്ദുവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും വിവരമുണ്ട്. കേന്ദ്രവുമായി ബന്ധമുള്ള കൂടുതല്‍ പേരേക്കുറിച്ചുള്ള വിവരം പ്രതികളുടെ ഫോണ്‍ വിവരങ്ങളിൽനിന്ന് ലഭ്യമാകുമെന്നാണ് കരുതുന്നത്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്ക്കെടുത്തത്. ഇവിടെ നടത്തിയ റെയ്ഡില്‍ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് പേരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉപേഷ് എന്നിവർ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.
Content Highlights: Two police drivers, Shajith and Sanith, added as accused in Malappuram sex trafficking case
Published: 11 Jun 2025, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented