നെടുമ്പാശ്ശേരി(കൊച്ചി): ഡി.ജെ. പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലായി. കൊല്ലം സ്വദേശിനി സുജിമോള്‍, കലൂര്‍ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുണ്‍ എന്നിവരെയാണ് എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ഞായറാഴ്ച രാവിലെ 10 മുതല്‍ നൂറോളം പേരെ പങ്കെടുപ്പിച്ചാണ് അത്താണിയിലെ ഹോട്ടലില്‍ പാര്‍ട്ടി നടത്തിവന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ മുതല്‍തന്നെ എക്സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി മയക്കുമരുന്നുമായി കാറില്‍ എത്തിയപ്പോഴാണ് നാലംഗ സംഘത്തെ പിടികൂടിയത്.
എം.ഡി.എം.എ. ഗുളികകള്‍, കഞ്ചാവ്, ഹാഷിഷ് എന്നിവയാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. എക്സൈസ് റെയ്ഡ് നടത്തിയതറിഞ്ഞ് പിന്നാലെ പൊലീസ് സംഘമെത്തി. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവര്ക്കിടയില് പരിശോധന നടത്തി.
എം.ഡി.എം.എ.യുമായി മൂന്നുപേര്‍ പിടിയില്‍
ആലുവ: 1.66 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേര്‍ പിടിയില്‍. കോട്ടപ്പുറം ആലങ്ങാട് തമീം മന്‍സിലില്‍ മുഹമ്മദ് തമീം (26), കോട്ടപ്പുറം മുതിരംപറമ്പില്‍ ഹാഫിസ് (23), ആലങ്ങാട് ചെങ്ങനാലിപ്പള്ളം അക്ബര്‍ ഷാ (19) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്.
മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍നിന്നും വില്പനയ്ക്ക് എത്തിച്ച രാസലഹരി പ്രത്യേക പായ്ക്കറ്റിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.
Content Highlights: kochi nedumbassery athani hotel dj party and drugs case
Published: 29 Jul 2024, 09:02 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented