
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ വിരമിക്കൽ ചടങ്ങിനിടെ ഹോംഗാർഡുകൾ തമ്മിൽ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടത്തിൽ ഒരു ഹോം ഗാർഡിന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് ഒത്തു കൂടിയിരുന്നു. ഇവിടെ വെച്ച് രണ്ട് ഹോം ഗാർഡുകൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രണ്ടുപേരെയും പിടിച്ചു മാറ്റിയെങ്കിലും അത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പോലീസ് സ്റ്റേഷനിലേക്കും തർക്കം നീണ്ടതായാണ് വിവരം.
Content Highlights: Altercation at Kochi Retirement Event Leads to Hospitalization of Home Guard
Published: 18 Sept 2025, 06:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented