കൊച്ചി: എളമക്കരയിൽ പിതാവ് ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾ പീഡിപ്പിക്കപ്പെട്ടതായി വിവരം. ഇക്കഴിഞ്ഞ ജനുവരി 16-നാണ് പിതാവ് തന്റെ ആറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് പീഡന വിവരം വ്യക്തമായത്.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ വിശദമായ പോസ്റ്റ്മോർട്ടത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കുട്ടി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും പീഡനത്തിനിരയായതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
ആലപ്പുഴ സ്വദേശികളായ കുടുംബം എറണാകുളം എളമക്കരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് പീഡനവിവരത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
സംഭവത്തിൽ എളമക്കര പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും മറ്റുമുള്ള വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണ്. അതേസമയം പ്രതിയെക്കുറിച്ച് പോലീസിന് സൂചനകൾ ലഭിച്ചതായാണ് വിവരം.
Published: 14 Feb 2026, 11:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented