കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി ദമ്പതിമാർ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് പിടിയിലായത്.
ജൂലൈ 13-ന് അബുദാബിയിൽനിന്നുള്ള വിമാനത്തിലാണ് ഇരുവരും എത്തിയത്. കസ്റ്റംസ് പരിശോധനയിൽ ഇവർ ധരിച്ചിരുന്ന പാന്റിന്റെ അരക്കെട്ടിൽ തുന്നിച്ചേർത്ത നിലയിൽ മിശ്രിത രൂപത്തിലുള്ള സ്വർണം കണ്ടെത്തുകയായിരുന്നു.
വേർതിരിച്ചെടുത്താൽ 1353.92 ഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുന്ന അളവിലുള്ള മിശ്രിതമാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇതിന് വിപണിയിൽ 1.93 കോടി രൂപയ്ക്കുമേൽ വില വരും. ഇരുവരെയും അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Couple arrested at Nedumbassery Airport for gold smuggling, Gold worth Rs 1.93 crore seized from the suspects, 1353.92 grams of 24-karat gold mixture recovered, Suspects arrived from Abu Dhabi on July 13, Customs officials initiated a detailed investigation
Published: 14 Jul 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented