കാസർകോട്: ഒളിവിലിരുന്ന് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ച് വധശ്രമക്കേസിലെ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടി. കഴിഞ്ഞ ഒരുമാസമായി ഇയാൾ ഒളിവിലാണ്. ഇതിനിടയിലാണ് റെയിൻ കോട്ടിന്റെ പ്രൊമോഷൻ വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

To advertise here,

വധശ്രമക്കേസടക്കം പത്തോളം കേസിലെ പ്രതിയാണ് ഖാദർ കരിപ്പൊടി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. പോക്സോ കേസ്, പോലീസിനെ വധിക്കാൻ ശ്രമിച്ച കേസ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മതസ്പർധ വളർത്താനുള്ള ശ്രമം തുടങ്ങി നിരവധികേസുകളിൽ പ്രതിയാണ് ഇയാൾ.

ജൂൺ 30-ന് ഇയാൾ മറ്റൊരു വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ കേസുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുകയായിരുന്നു അന്ന് ഇയാൾ വീഡിയോയിൽ. 

പള്ളിക്കര സ്വദേശി അബ്ദുൾ അഹാദിന്റെ പരാതിയിലാണ് ഇയാൾക്കെതിരേ ജൂൺ 29-ന് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലി അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സംഘവും ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.