
കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്, തയ്യല്‍മെഷീന്‍ എന്നിവ നല്‍കുമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ തട്ടിപ്പില്‍ വഞ്ചിതരായത് 40,000-ത്തിലധികം പേര്‍. പണമടച്ചിട്ട് സ്‌കൂട്ടര്‍ കിട്ടാത്തവര്‍മാത്രം 30,000-ത്തിലധികം. മൊത്തം 48,000 പേര്‍ പണമടച്ചതില്‍ 18,000 പേര്‍ക്കേ സ്‌കൂട്ടര്‍ കിട്ടിയുള്ളൂ. ബാക്കി 30,000 പേര്‍ നല്‍കിയ പണം കൂടി എടുത്താണ് ഇവര്‍ക്ക് സ്‌കൂട്ടര്‍ നല്‍കിയത്.
ബാങ്ക് നിക്ഷേപമുള്‍പ്പെടെ അഞ്ചുകോടിയോളം രൂപയുടെ സ്വത്താണ് അനന്തുകൃഷ്ണന്റേതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കെ.എന്‍. ആനന്ദകുമാറിനെ അറസ്റ്റുചെയ്‌തെങ്കിലും ഇതുവരെ ചോദ്യംചെയ്തിട്ടില്ല. തട്ടിപ്പില്‍ പങ്കാളികളായ മറ്റാളുകളുടെ ആസ്തികള്‍ കണ്ടുകെട്ടിയാലും ഇരകള്‍ക്ക് നല്‍കാന്‍ അത് മതിയാവില്ല.
സിഎസ്ആര്‍ ഫണ്ടിന്റെ പേര് പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത്. എന്നാല്‍, ഇത് ലഭിക്കാത്തതിനാല്‍ പാതിവില അടച്ചവരുടെ പണമെടുത്താണ് 18,000 പേര്‍ക്ക് സ്‌കൂട്ടര്‍ നല്‍കിയത്. തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് വിതരണവും ഇങ്ങനെയായിരുന്നു.
ആളുകള്‍ നല്‍കിയ തുകയില്‍നിന്ന് ഒരുഭാഗം ജീവനക്കാരുടെ ശമ്പളത്തിനും സംഭാവന നല്‍കുന്നതിനും കമ്മിഷന്‍ നല്‍കാനുമുപയോഗിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പരാതി വ്യാപകമായതോടെ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി സഹകരിച്ചിരുന്ന ചില സംഘടനകള്‍ സ്വന്തംനിലയ്ക്ക് പണം തിരികെ നല്‍കുന്നുണ്ട്. ചിലര്‍ ചെക്ക് നല്‍കി പരാതിക്കാരെ ശാന്തരാക്കുന്നുമുണ്ട്. ചെറിയൊരു ശതമാനത്തിനുമാത്രമേ ഇത്തരത്തില്‍ പണം തിരികെക്കിട്ടാന്‍ സാധ്യതയുള്ളൂ.
കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. കേസുകള്‍തന്നെ ആയിരത്തോളം. അതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണവും നടക്കുന്നുണ്ട്. 2016 മുതല്‍ 2023-വരെമാത്രം 36,680 സാമ്പത്തികത്തട്ടിപ്പ് കേസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ വിരലിലെണ്ണാവുന്നതില്‍ മാത്രമേ ഇരകള്‍ക്ക് പണം തിരികെ കിട്ടിയിട്ടുള്ളൂ.
Content Highlights: Over 40,000 people defrauded in a Kerala scooter scam involving ₹5 crore
Published: 14 Mar 2025, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented