വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം ആതവനാട് കുറുമ്പത്തൂർ സ്വദേശി മണ്ണത്ത് വീട്ടിൽ എം.കെ. മുഹമ്മദ് (39) പിടിയിലായി. 20 കേസുകളിൽ പ്രതിയായ ഇയാളെ ബിഹാറിൽനിന്നാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
പോലീസ് പറയുന്നത്: ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർചെയ്തതോടെ അജ്മീറിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ പോലീസ് എത്തുന്നതിനുമുൻപ് ബിഹാറിലേക്ക് കടക്കുകയായിരുന്നു. ആൺകുട്ടികളെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുകയാണ് ഇയാളുടെ രീതി. പല കുട്ടികളും ഭയംകാരണം ഇത് പുറത്തുപറഞ്ഞില്ല.
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പതിനാലും താനൂരിൽ നാലും കാസർകോട് ബേക്കൽ സ്റ്റേഷനിൽ രണ്ടും കേസുകളിൽ ഇയാൾ പ്രതിയാണ്. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും ഉടൻ വളാഞ്ചേരിയിൽ എത്തിക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: Accused MK Muhammed (39) arrested in Bihar by Valanchery Police., Facing 20 criminal cases involving the abuse of minor boys., Modus operandi involved forcing children to perform massages., Cases registered across Valanchery, Tanur, and Bekal police stations., Arrested while attempting to flee abroad.
Published: 26 Jun 2026, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented