കാസർകോട്: നെല്ലിക്കുന്നിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡ് പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആലമ്പാടി സ്വദേശി ഖമറുദ്ദീന്റെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
ഖമറുദ്ദീനെ മൂന്നംഗസംഘം തടഞ്ഞുനിർത്തി കാർഡ് മോഷ്ടിച്ച ശേഷം എടിഎം കൗണ്ടറിലെത്തി ഒരുലക്ഷം രൂപ പിൻവലിക്കുകയായിരുന്നു. ഖമറുദ്ദീൻ നൽകിയ വിവരങ്ങളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരേയും കാസർകോട് ടൗൺ പോലീസ് തിരിച്ചറിഞ്ഞത്.
മൂന്നുപ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെ വിശദാംശങ്ങൾ പോലീസ് ഉടൻ പുറത്തുവിട്ടേക്കും. ഇവരിൽനിന്ന് പണം തിരിച്ചെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
Content Highlights: Kasaragod ATM Card Theft: Three Arrested in Nellikunnu Robbery
Published: 25 Dec 2025, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented