
കണ്ണൂര്‍: ലിജേഷ് രണ്ടു വര്‍ഷത്തോളം ദുബായില്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് ഗള്‍ഫില്‍ നിര്‍മാണക്കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ വീണ്ടും പോയി. മൂന്നു മാസത്തോളം അവിടെ തങ്ങിയാണ് മടങ്ങിയത്. നാട്ടില്‍ സൗമ്യന്‍. ലിജേഷാണ് പ്രതിയെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.
വര്‍ഷങ്ങള്‍ക്കുമുന്‍പ് അഷറഫിന്റെ മകന് അദിനാന് അഷറഫിന്റെ വിവാഹത്തിനു മാത്രമാണ് ആ വീട്ടില്‍ പോയിട്ടുള്ളത്. അയല്‍വാസിയാണെങ്കിലും അടുത്ത ബന്ധമൊന്നുമില്ല.
തെളിവുകള്‍ക്കുമുന്നില്‍ മുട്ടുമടക്കി
രണ്ടുദിവസം ചോദ്യംചെയ്തിട്ടും ലിജേഷ് എല്ലാം നിഷേധിച്ചു. വിരലടയാളം തെളിഞ്ഞിട്ടും നിഷേധം തുടര്‍ന്നു. അഷറഫിന്റെ വീട്ടില്‍നിന്നും കീച്ചേരിയില്‍ നിന്നുമുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍, പാപ്പിനിശ്ശേരിയിലെ വിരലടയാളങ്ങള്‍ ഒന്നാണെന്ന റിപ്പോര്‍ട്ട്, വളപട്ടണത്ത് കവര്‍ച്ചയ്ക്കുശേഷം അഷറഫിന്റെ വീടിന്റെ പരിസരത്തേക്ക് പലതവണ പരുങ്ങലോടെ വന്നുപോകുന്നത് ഇവയെല്ലാം കാണിച്ചു. കൂട്ടത്തില്‍ കവര്‍ച്ച സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതും പോലീസ് തെളിവായി നിരത്തിയതോടെ ലിജേഷിന് പിടിച്ചു നില്ക്കാനായില്ല.
കള്ളനെ കിട്ടിയോ... പ്രതിയുടെ അന്വേഷണം നാട്ടുകാരോട്
''കള്ളനെ കിട്ടിയോ''? ഒരു ഭാവമാറ്റവുമില്ലാതെ, കവര്‍ച്ച നടത്തിയ വീടിനു സമീപത്ത് ബൈക്ക് നിര്‍ത്തി ലിജേഷ് ചോദിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് അഷറഫിന്റെ വീടിന് തൊട്ടടുത്തുള്ള ന്യൂ ഗ്ലാസ് ട്രേഡേഴ്സിലെ ജീവനക്കാരന് ചിറക്കലിലെ കെ.പി. സന്തോഷ് കുമാറിനോട് വാഹനം നിര്‍ത്തി ലിജേഷ് വിവരം ചോദിച്ചത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ടെന്നും കള്ളനെ എന്തായാലും പിടിക്കുമെന്നും സന്തോഷ് മറുപടിയും പറഞ്ഞു. നവംബര്‍ 20-ന് കവര്‍ച്ച നടത്തിയശേഷം രണ്ടുദിവസം വീട്ടില്‍ത്തന്നെ ഇരുന്നു. വീട്ടുകാരുടെ ചോദ്യത്തിന് പണി കുറവാണെന്ന മറുപടിയും പറഞ്ഞു.
Content Highlights: Kannur robbery culprit lijesh's operation
Published: 03 Dec 2024, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented