കണ്ണൂർ: പണം നൽകാത്തതിന് സ്വന്തം വീടിന് തീയിട്ട് ലഹരിക്ക് അടിമയായ യുവാവ്. സംഭവത്തിൽ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികൾ കണ്ടത്.
വിവരമറിയിച്ചതനുസരിച്ച്, പോലീസും അഗ്‌നിരക്ഷാസേനയും എത്തി തീയണയ്ക്കുകയായിരുന്നു. കട്ടിലും കിടക്കയും വസ്ത്രങ്ങളും ഉൾപ്പെടെ വീട്ടിനുള്ളിലെ ഒട്ടേറെ വസ്തുക്കൾ പൂർണമായി കത്തിനശിച്ചു.
അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. അഭിഷേകിന്റെ നിരന്തരമായ ഭീഷണി കാരണം രക്ഷിതാക്കൾ ഈ വീട്ടിൽനിന്ന് മാറിതാമസിക്കുകയായിരുന്നു.
Content Highlights: An Ayyikkara native named Abhishek was arrested for arson. The suspect set his own house on fire following a dispute over money. Parents had already moved out due to the suspect's constant threats. Local residents alerted authorities, and the fire was extinguished by the fire force.
Published: 14 Jul 2026, 06:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented