
ജലന്ധർ: വനിതാഡോക്ടറുടെ മരണത്തിൽ ഡോക്ടറായ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. പഞ്ചാബിലെ കപുർത്തല സിവിൽ ആശുപത്രിയിലെ ഡോ. മീനാക്ഷി (37) ജീവനൊടുക്കിയ സംഭവത്തിലാണ് ഭർത്താവായ ഡോ. പീയുഷ് സൂദിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
ബുധനാഴ്ചയാണ് ജലന്ധറിലെ വീട്ടിൽ ഡോ. മീനാക്ഷിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ശാരീരിക-മാനസിക പീഡനമാണ് ഡോ. മീനാക്ഷിയുടെ മരണത്തിന് കാരണമായതെന്നാണ് പിതാവിന്റെ പരാതി. ഭർത്താവിന്റെ രഹസ്യബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് ശാരീരികമായ ഉപദ്രവം ആരംഭിച്ചതെന്നും മകൾ അറിയാതെ അവളുടെപേരിൽ ഭർത്താവ് രണ്ടരക്കോടിയോളം രൂപ വായ്പയെടുത്തിരുന്നതായും പിതാവ് പരാതിയിൽ ആരോപിക്കുന്നുണ്ട്.
നേത്രരോഗ വിദഗ്ധനായ ഡോ. പീയുഷ് ജലന്ധറിൽ 'നാഷണൽ ഐ കെയർ' എന്ന പേരിൽ കണ്ണാശുപത്രി നടത്തിവരികയാണ്. വിവാഹത്തിന് പിന്നാലെ മീനാക്ഷിയാണ് ഈ ആശുപത്രി തുടങ്ങാനുള്ള പണം വായ്പയെടുത്ത് നൽകിയതെന്നാണ് കുടുംബം പറയുന്നത്. 35 ലക്ഷം രൂപയാണ് അന്ന് ഭർത്താവിനായി മീനാക്ഷി വായ്പയെടുത്തത്. തുടർന്ന് മീനാക്ഷി തന്നെ തന്റെ ശമ്പളത്തിൽനിന്ന് ഈ വായ്പ തിരിച്ചടച്ചു.
2023-ൽ പീയുഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മീനാക്ഷി കണ്ടെത്തി. ഇതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമായതെന്നും കുടുംബം പറഞ്ഞു. മറ്റൊരു സ്ത്രീക്കൊപ്പമുള്ള പീയുഷിന്റെ സ്വകാര്യവീഡിയോ മീനാക്ഷി കണ്ടെത്തിയതോടെ പീയുഷ് ശാരീരികമായ ഉപദ്രവം തുടങ്ങി. പീയുഷുമായി പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2025-ൽ പീയുഷ് മീനാക്ഷിയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മീനാക്ഷി പോലീസ് ഹെൽപ് ലൈനിൽ വിളിച്ച് സഹായംതേടിയിരുന്നു. ഇതിനുശേഷം മീനാക്ഷിയും ഭർത്താവും രണ്ടിടത്തായിരുന്നു താമസം. അടുത്തിടെ സ്വന്തമായി ഒരുവീട് വാങ്ങാൻ മീനാക്ഷി തീരുമാനിച്ചു. ഇതിനുള്ള വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തന്റെ പേരിൽ താനറിയാതെ ഭർത്താവ് രണ്ടരക്കോടി രൂപ വായ്പയെടുത്ത വിവരമറിഞ്ഞത്. ഇക്കാര്യം മീനാക്ഷി ഭർത്താവിനോട് ചോദിച്ചു. എന്നാൽ, പീയുഷ് മകളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഇതിനുശേഷം മകൾ കടുത്ത മാനസികസമ്മർദത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. നേരത്തേ മീനാക്ഷി കണ്ടെത്തിയ സ്വകാര്യദൃശ്യങ്ങളടക്കം പോലീസിന് കൈമാറിയിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Dr. Meenakshi found dead at her Jalandhar residence., Husband Dr. Piyush Sood charged with abetment to suicide., Allegations of physical abuse and financial fraud involving 2.5 crore loan., Family claims victim discovered husband's extramarital affair in 2023., Police investigating evidence including private videos and financial records.
Published: 11 Jun 2026, 03:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented