ചേർത്തല: ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ കോട്ടയം ക്രൈംബ്രാഞ്ചിനു നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സ്വീകരണ മുറിയിൽവെച്ച് തലക്കടിച്ച് ഇവരെ കൊലപ്പെടുത്തിയെന്ന വിവരമാണ് കിട്ടിയിരിക്കുന്നത്.

To advertise here,

തലയ്ക്കടിച്ചപ്പോൾ തെറിച്ചുവീണ രക്തക്കറകളാണ് കേസിൽ നിർണായക തെളിവായത്. കൊലപാതകത്തിനുശേഷം ശരീരം മുറിച്ച്‌ കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

ഇയാളുടെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തക്കറ കണ്ടെത്തിയത് മൃതദേഹം മുറിച്ചതായ സൂചനയാണു നൽകുന്നതത്രേ. ശരീരഭാഗങ്ങൾ പിന്നീട് പല സ്ഥലങ്ങളിൽ മറവു ചെയ്തു. ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ തിരച്ചിലിൽ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഡിഎൻഎ പരിശോധനാഫലം എത്തിയിട്ടില്ല.

സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ചും

ജെയ്‌നമ്മ കേസിൽ റിമാൻഡിലുള്ള സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ചും. ഇയാൾ പ്രതിയായ ബിന്ദുപദ്മനാഭൻ കേസിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി അന്വേഷണത്തലവൻ ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ അടുത്തദിവസം അപേക്ഷ നൽകും. ബിന്ദു പദ്മനാഭൻ കേസുമായി ബന്ധപ്പെട്ട വ്യാജരേഖ, തട്ടിപ്പു കേസുകളിൽ വിചാരണയുടെ ഭാഗമായി സെബാസ്റ്റ്യനെ ചൊവ്വാഴ്ച ചേർത്തല കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.