തൃശ്ശൂർ: തൃശ്ശൂർ കേന്ദ്രീകരിച്ച് 500 കോടിയുടെ ഇറിഡിയം നിക്ഷേപത്തട്ടിപ്പ് നടന്നെന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും കേസുമായി മുന്നോട്ടു പോകുന്നതിൽ ലോക്കൽ പോലീസിന് നിസ്സംഗത. തട്ടിപ്പിലെ പ്രധാനികൾക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് പോലീസിനെ പിന്നോട്ടടിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. അതിനിടെ ഇറിഡിയത്തിന്റെ പേരിൽ വൻ തുക തട്ടിയെന്ന് പരാതി നൽകിയവരെ കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. വാർത്ത നൽകുന്ന സ്ഥാപനങ്ങൾക്ക് േനരെ പ്രതികളുടേയും ആരോപണ വിധേയരുേടയും ഭീഷണി എത്തുന്നുണ്ട്.
ഇറിഡിയം ലോഹത്തിലേക്ക് നിക്ഷേപമിറക്കിയാൽ കോടികൾ കൊയ്യാമെന്ന വ്യാജ വാഗ്‌ദാനം വിശ്വസിച്ച് കോടികൾ നൽകിയ ഏറെ പേരുണ്ട് തൃശ്ശൂരിൽ. പരാതി നൽകാതിരുന്നാൽ നിക്ഷേപത്തുക തിരികെ നൽകാമെന്ന വാഗ്‌ദാനമാണ് ഇപ്പോൾ ഒരു വശത്ത്. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന ഭീഷണി മറുഭാഗത്തും. പരാതിപ്പെടാത്തവർക്ക് 23-നുള്ളിൽ നിക്ഷേപം തിരികെ തരുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. ഇതു കാരണം പരാതി നൽകാൻ മടിക്കുന്നവരുണ്ട്. തൃശ്ശൂരിലെ ഒരു അഭിഭാഷകനും കലാകാരനും ഉൾപ്പെടുന്ന 36 പേർക്ക് നഷ്ടമായത് മൂന്നരക്കോടിയാണ്. മൂവാറ്റുപുഴയിെല ജൂവലറി ഉടമ നിക്ഷേപമിറക്കിയത് 40 കോടിയും. എട്ടുവർഷമായി നിക്ഷേപിച്ചിട്ട്. ഒരു രൂപ പോലും തിരികെ കിട്ടിയിട്ടില്ല.
ഇറിഡിയം തട്ടിപ്പിൽ പോലീസ് കേസെടുത്ത പ്രധാന കണ്ണി പെരിഞ്ഞനത്തെ ഹരിസ്വാമി എന്ന ഹരിദാസ് 13 വർഷം മുൻപേ നാഗമാണിക്യം തട്ടിപ്പുകേസിൽ പിടിയിലായിട്ടുണ്ട്. സ്വന്തമായി മൊൈബൽ ഫോണും ബാങ്ക് അക്കൗണ്ടുമില്ലെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിക്കുന്നത്. ഇറിഡിയത്തിനായുള്ള നിക്ഷേപത്തുക പെരിഞ്ഞനത്തെ വീട്ടിൽ മാത്രം പണമായി സ്വീകരിക്കുകയാണ് പതിവ്. നിക്ഷേപത്തിന് തെളിവ് നൽകാറില്ല. പകരം, തിരികെ കിട്ടുന്ന കോടിയുടെ ഒരംശത്തിനുള്ള തുകയ്ക്ക് തുല്യമായ കറൻസിയിൽ ഒപ്പിട്ട് നൽകുകയാണ് പതിവ്. സിനിമാ താരങ്ങളുൾപ്പെടെ പ്രശസ്തർ വീട്ടിലെത്തിയ ഫോട്ടോയും കാണിച്ച് വിശ്വാസം നേടും.
പണം നൽകിയതിന് തെളിവില്ലാത്തതിനാലാണ് കേസുമായി മുന്നോട്ടു പോകാൻ കഴിയാത്തതെന്നാണ് പോലീസ് പറയുന്നത്. പണം നൽകിയതിന് അക്കൗണ്ടിൽ തെളിവോ സ്വീകരിച്ചതിന് െചക്കോ രേഖകളോ ഇല്ല. ഒരാൾ രൂപ ഒട്ടിച്ച പേപ്പറിൽ ഒപ്പിട്ടു നൽകിയാൽ അത് പണമിടപാടിന് തെളിവാകുന്നില്ല. ഇക്കാര്യമെല്ലാം മനസ്സിലാക്കി ആസൂത്രിതമായ തട്ടിപ്പാണ് സംഘം നടത്തിയിരിക്കുന്നത്.
Content Highlights: iridium scam; petitioner get threat after filing police complaint, Hariswamy
Published: 21 Mar 2025, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented