ഇയാളിൽ നിന്നും വലിയ കത്തി, ഒരു കിലോയോളം വരുന്ന വ്യാജ സ്വർണകട്ടി, ഒമ്പത് മാലകൾ, അഞ്ച് വള എന്നിവ കണ്ടെത്തിയിട്ടുണ്ട്.

കൊടുങ്ങല്ലൂർ: സ്വർണ ഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വർണക്കട്ടികൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ വ്യാജ സിദ്ധൻ പോലീസിന്റെ പിടിയിലായി. ''കെജിഎഫ് സ്വാമി'' എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട മാധവമംഗലം മനഴിയിൽ വീട്ടിൽ ഷാജി (61) റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വർണ ഖനികളുമായി നേരിട്ട് ബന്ധമുണ്ടെന്നും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണക്കട്ടികൾ ലഭ്യമാക്കാമെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത് .
സമാന രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇയാളിൽ നിന്നും വലിയ കത്തി, ഒരു കിലോയോളം വരുന്ന വ്യാജ സ്വർണകട്ടി, ഒമ്പത് മാലകൾ, അഞ്ച് വള എന്നിവ കണ്ടെത്തിയിട്ടുണ്ട്. സ്വർണ ഖനിയിൽ നിന്നും നേരിട്ട് എത്തിക്കുന്നതാണന്നും ധരിപ്പിച്ച് വിപണി വിലയേക്കാൾ കുറഞ്ഞ വിലക്കാണ് ഇവ നൽകുന്നതെന്നും ധരിപ്പിച്ചാണ് വിൽപ്പന നടത്തി വന്നിരുന്നത്.
Content Highlights: Arrest of a 61-year-old fraudster posing as a godman., Used the alias 'KGF Swami' to deceive victims., Promised gold bars directly from mines at discounted rates., Police recovered fake gold ornaments and weapons from the suspect's residence., Ongoing investigation into similar fraud cases across Kerala.
Published: 11 Jun 2026, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented