പട്‌ന: ഭോജ്പുരി നടനും ഐപിഎല്‍ കമന്റേറ്ററും യൂട്യൂബറുമായ മണി മെരാജിനെ ബിഹാറിലെ പട്നയില്‍ നിന്ന് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭഛിദ്രം, വഞ്ചന എന്നിവ ആരോപിച്ച് സഹപ്രവര്‍ത്തകയായ ഒരു വനിതാ യൂട്യൂബര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ട്രാന്‍സിറ്റ് റിമാന്‍ഡ് നേടിയ ശേഷം പോലീസ് പ്രതിയെ ഗാസിയാബാദിലേക്ക് കൊണ്ടുവന്നു.
സാമൂഹിക മാധ്യമങ്ങളിലെ കോമഡി വീഡിയോകളിലൂടെ പ്രശസ്തി നേടുന്നതിന് മുമ്പ് മണി മെരാജ് കശാപ്പ് ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ശേഷം അദ്ദേഹം ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ ഒരു സിനിമ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ജിയോ ടിവിക്ക് വേണ്ടി ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഭോജ്പുരിയില്‍ മണി മെരാജ് കമന്ററി പറയുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മണി മെരാജ് വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് തന്നോട് സൗഹൃദം സ്ഥാപിച്ചുവെന്നും, മയക്കുമരുന്ന് നല്‍കി, വിവാഹ വാഗ്ദാനം നല്‍കി ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും വനിതാ യൂട്യൂബര്‍ ആരോപിച്ചു.
പ്രതി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കുകയും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി വനിതാ യൂട്യൂബറുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ പീഡനം തുടരുകയാണെന്നും പ്രതി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും യുവതി ആരോപിച്ചു.
Content Highlights: Bhojpuri actor and IPL commentator Mani Meraj arrested in Patna on charges of rape
Published: 06 Oct 2025, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented