കാലിഫോർണിയ: അബോധാവസ്ഥയിലായിരുന്ന യാത്രക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർ അമേരിക്കയിൽ അറസ്റ്റിൽ. കാലിഫോർണിയയിലാണ് സംഭവം. മുപ്പഞ്ചുകാരനായ സിമ്രൻജിത്ത് സിങ് സെഖോനെയാണ് അറസ്റ്റിലായത്. 21 വയസ്സുള്ള യുവതിയാണ് പരാതിക്കാരി.
കാലിഫോർണിയയിലെ കാമറില്ലോ നഗരത്തിലാണ് സംഭവം. നവംബർ 27-ന് പുലർച്ചെ ഒരു മണിക്ക് തൗസൻഡ് ഓക്‌സിലെ ഒരു ബാറിൽനിന്ന് കാമറില്ലോയിലെ വീട്ടിലെത്തിക്കാൻ ടാക്‌സി വിളിച്ചതായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി മയങ്ങിപ്പോയി.
യാത്ര പൂർത്തിയായതായി ആപ്പിൽ രേഖപ്പെടുത്തിയ ശേഷം അബോധാവസ്ഥയിലായിരുന്ന ഇരയെ കാമറില്ലോയിൽ ചുറ്റിസഞ്ചരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരെ താമസസ്ഥലത്ത് ഇറക്കിവിട്ടു.
ബോധം വന്നപ്പോഴാണ് ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി മനസ്സിലാക്കുന്നത്. തുടർന്ന് മേജർ ക്രൈംസ് സെക്ഷ്വൽ അസോൾട്ട് യൂണിറ്റിൽ പരാതി നൽകുകയും സിമ്രൻജിത്ത് സിങ് സെഖോനെയിലേക്ക് അന്വേഷണമെത്തുകയും ചെയ്തു. യുവതിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ സെഖോനെ ഡിസംബർ 15-നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ താൻ നിരപരാധിയാണെന്ന് സെഖോൻ വാദിച്ചു. അയാളുടെ ജാമ്യത്തുക 500,000 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 29-ന് ജാമ്യത്തിൽ വാദം കേൾക്കും.
അമേരിക്കയിലും കാനഡയിലും ഇന്ത്യൻ വംശജരായ ഡ്രൈവർമാർ ട്രാഫിക് നിയമലംഘനങ്ങൾ, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങി വിവിധ കാരണങ്ങളാൽ വിമർശനം നേരിടുന്ന വേളയിലാണ് ഈ സംഭവം.
Content Highlights: Indian-origin taxi driver Simranjit Singh Sekhon arrested in California for allegedly raping an unconscious 21-year-old passenger. Read more on this disturbing incident.
Published: 18 Dec 2025, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented