മടവൂർ(കോഴിക്കോട്): മുട്ടാഞ്ചേരി ഭാഗങ്ങളിൽ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽപ്പരിശോധനയിൽ ഹെറോയിൻ കടത്തിലെ പ്രധാനകണ്ണിയായ റഖീബ് അൽ അലം എന്ന 'ഛോട്ടു ഭായി'യെ (26) വാടകവീട്ടിൽനിന്ന് പിടികൂടി. പശ്ചിമബംഗാൾ സ്വദേശിയാണ്. പ്രതിയിൽനിന്ന് അൻപതുഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. വിപണിയിൽ രണ്ടുലക്ഷത്തോളം വിലവരും. ബംഗാളിൽനിന്ന് ഹെറോയിൻ എത്തിച്ച് കോഴിക്കോട് ജില്ലയിലെ, ഇതരസംസ്ഥാനത്തൊഴിലാളികൾക്കിടയിലെ ചെറുകിടവിൽപ്പനക്കാർക്കും മറ്റുള്ളവർക്കുമാണ് ഗ്രാമിന് 3000 മുതൽ 4000 രൂപവരെ നിരക്കിൽ പ്രതി വിൽപ്പന നടത്തിയിരുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ശൃംഖലയെക്കുറിച്ച് എക്‌സൈസിന് വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ ശക്തമാക്കിയത്.
ഇതരസംസ്ഥാനത്തൊഴിലാളികളെയും മറ്റുസ്ഥലങ്ങളിൽനിന്ന് വരുന്നവരെയും പ്രദേശത്ത് നിരീക്ഷിക്കുന്നുണ്ട്. പരിശോധനയിൽ കോഴിക്കോട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ എ. പ്രജിത്ത്, എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ശരത്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രവീൺകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.പി. ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജംഷീർ, അശ്വത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജി, എൻ.പി. പ്രബീഷ് എന്നിവരാണുണ്ടായിരുന്നത്.
Content Highlights: Excise squad arrests a major heroin trafficker, `Chottu Bhai`, with 50 grams of drugs in Madavoor, Kozhikode. Find out more about the drug network.
Published: 22 Feb 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented