ചെന്നൈ: ജന്മദിനം ആഘോഷിക്കാൻ ഒത്തു ചേർന്ന മദ്യപാന പാർട്ടിയിൽ കലഹം മൂർച്ഛിച്ച് രണ്ട് ഗുണ്ടകൾ പരസ്പരം കുത്തിക്കൊന്നു. ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. കൊലപാതകം, മോഷണം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകൾ ഉള്ളവരാണ് കൊല്ലപ്പെട്ട രണ്ടു പേരും.
ഗോപികണ്ണൻ എന്ന വിമൽ(22) ജഗദീശൻ എന്ന ജഗൻ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിനിടെ ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ രണ്ടുപേരും വാക്കുതർക്കം തുടങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് കത്തിയെടുത്ത് ഇരുവരും കുത്തുകയായിരുന്നു.
സംഭവസ്ഥലത്തു വെച്ചുതന്നെ വിമൽ മരിച്ചു, ജഗൻ ആശുപത്രിയിൽവെച്ചും. വിമലിന്റെയും ജഗന്റെയും വീട്ടുകാർ തമ്മിൽ നേരത്തേ വാക്കുതർക്കം നടന്നിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പറഞ്ഞു. ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്ത എട്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Content Highlights: goons kill each other in drunken brawl, Chennai News
Published: 12 May 2025, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented