പട്ടിക്കാട്: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. പലിശരഹിത ഭവനപദ്ധതിയുടെ പേരിൽ സൊസൈറ്റി വഴി നടത്തിയ തട്ടിപ്പിലാണ് ഐ.എൻ.എൽ. ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരേ കേസ് എടുത്തിരിക്കുന്നത്. സൊസൈറ്റി ചെയർമാൻ ജെയിൻ ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടർമാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പൻ, ബഫീക്ക് ബക്കർ എന്നിവർക്കെതിരേയാണ് കേസ്. ഇതിൽ ബഫീക്ക് ബക്കർ ഐ.എൻ.എൽ. ജില്ലാ ജനറൽ സെക്രട്ടറിയാണ്.
കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കുന്ന അർബൻ-റൂറൽ ഹൗസിങ് ഡെവലപ്മെൻറ് ക്ലസ്റ്റർ സൊസൈറ്റി വഴി 10 പേരിൽനിന്ന് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചുവന്നമണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോ പീച്ചി പോലീസിൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. തട്ടിപ്പിന് ഇരയായ ബാക്കിയുള്ള ഒമ്പതുപേരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. സ്ഥലമുൾപ്പെടെ വീട് പണിതുനൽകുന്ന പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിൽനിന്ന് പണം വാങ്ങിയത്. എന്നാൽ, ഒന്നര വർഷമായി യാതൊരു വിധത്തിലുള്ള പണികളും നടത്താത്തതിനെത്തുടർന്നാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്.
പൂവൻചിറ കാരക്കുഴിയിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം സൊസൈറ്റിക്ക് ഉണ്ടെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാൽ, പരാതിക്കാർ വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ പ്രദേശവാസികളായ മൂന്നുപേരുടെ കൂട്ടുകൈവശത്തിലും ഉടമസ്ഥതയിലുമുള്ള ഭൂമിയാണ് സൊസൈറ്റി തങ്ങളുടെ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞു.
മൊത്തം പദ്ധതിച്ചെലവിന്റെ നാലിലൊരുഭാഗം അപേക്ഷകർ കൊടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരുടെ കൈയിൽനിന്ന് പണം വാങ്ങിയത്.

കഴിഞ്ഞവർഷം രണ്ടു തവണയായി മൂന്നുലക്ഷത്തി അയ്യായിരം രൂപ വാങ്ങിച്ചിരുന്നു. 10 വീടുകളിൽ രണ്ടു വീടിന്റെ തറപണി മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. മൂന്നു വീടിന്റെ പണി ഭാഗികമായും പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതിനടത്തിപ്പിൽ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ ഉടനെ പിന്മാറാമെന്ന് സൊസൈറ്റി ഉറപ്പുനൽകിയതിനാലാണ് പണം നൽകിയതെന്ന് 10 പേരും പറയുന്നു. എന്നാൽ, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ടിന്റോയെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. പരാതിയെത്തുടർന്ന് പീച്ചി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചു.
Content Highlights: Fraud-minister-ahammed devarkovil; Case against INL district leaders and others
Published: 18 Aug 2023, 07:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented