കാഞ്ഞിരപ്പള്ളി: കപ്പാട് മാനോലിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്. ശനിയാഴ്ച ഉച്ചയോടെ അയൽവാസികളാണ് ആദ്യം സംഭവം അറിയുന്നത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് അറിയിച്ചു.

To advertise here,

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)