പഴനി: ചത്രപട്ടി മുല്ലൈ നഗറില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്. ഓമന്ത് രാജന്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദിച്ചു.

To advertise here,

17 കാരനായ മകന്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഓമന്ത് രാജന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.