മലപ്പുറം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്.
ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടതിനായിരുന്നു മര്‍ദനം. പത്തിലധികം ആളുകള്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. ശേഷം അവരോടിച്ചിരുന്ന വാഹനം ശരീരത്തിലുടെ കയറ്റിയെന്നാണ് കൂടെയുള്ള ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഹാനിഷിന്റെ വാരിയെല്ലിനും കഴുത്തിനും പൊട്ടലേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഹാനിഷ് കോട്ടയ്ക്കലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: expatriate brutally beaten in malappuram cctv footage of gang attacking
Published: 08 Nov 2025, 12:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented