പന്തീരാങ്കാവ്(കോഴിക്കോട്): ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്റെപേരില്‍ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു.
കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. 12-ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്റെ വീട്ടിലെത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കള്‍. യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം മകള്‍ പറഞ്ഞതെന്ന് അച്ഛനും അമ്മയും പറഞ്ഞു.
തുടര്‍ന്ന് ചടങ്ങിനെത്തിയ ബന്ധുക്കള്‍ യുവതിയെയുംകൂട്ടി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. യുവതിയെ അവശയായി കണ്ടതിനാല്‍ പോലീസ് നിര്‍ദേശപ്രകാരം ഫറോക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ച് ദേഹപരിശോധന നടത്തി. ഇന്‍സ്‌പെക്ടര്‍ സരിന്റെ നേതൃത്വത്തില്‍ രണ്ടുപേരുടെയും മൊഴിയെടുത്തതിന് ശേഷമാണ് രാഹുലിന്റെപേരില്‍ ഗാര്‍ഹികപീഡനവകുപ്പ് ചുമത്തി കേസെടുത്തത്.
Content Highlights: domestic violence case against husband in kozhikode
Published: 13 May 2024, 10:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented