മുംബൈ: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. സാമൂഹികമാധ്യമമായ എക്സിൽ ധ്രുവ് റാഠിയുടെ പേരിൽ നിർമിച്ച മറ്റൊരു അക്കൗണ്ടില്‍നിന്ന് പ്രചരിപ്പിച്ച പോസ്റ്റിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. 

To advertise here,

സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷപോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ പേരിൽ സാമൂഹികമാധ്യമമായ എക്സിൽ പ്രചരിച്ചിരുന്ന പോസ്റ്റ്, ഇത് ധ്രുവ് റാഠിയുടെ പേരിൽ നിർമിച്ച മറ്റൊരു അക്കൗണ്ടില്‍നിന്നായിരുന്നു. 

അഞ്ജലിയുടെ ബന്ധുവായ നമാന്‍ മഹേശ്വരിയാണ് സംഭവത്തിൽ ധ്രുവ് റാഠിക്കെതിരേ പരാതിയുമായി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്. 2019-ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ധ്രുവ് റാഠിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.